കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ച അമ്മയും കാമുകനും അറസ്റ്റിൽ
Wednesday, July 12, 2023 10:42 PM IST
പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ(38), കാമുകൻ കപ്പൂർ പള്ളങ്ങാട്ട്ചിറ ചെമ്പലക്കര മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്.
ഹഫ്സയുടെ കുട്ടികളെ ഇരുവരും ചേർന്ന് കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദിച്ചത്. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.