കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി കെ​സി​ബി​സി.

ജാ​തി​മ​ത രാ​ഷ്ട്രീ​യ ചി​ന്ത​ക​ള്‍​ക്ക​പ്പു​റം കേ​ര​ള​ത്തെ മ​ത​നി​ര​പേ​ക്ഷ പാ​ത​യി​ല്‍ ന​യി​ക്കാ​ന്‍ ശ്ര​മി​ച്ച നേ​താ​വാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി. ജ​ന​പ്രി​യ​നാ​യ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, 53 വ​ര്‍​ഷ​കാ​ലം ജ​ന​പ്ര​തി​നി​ധി, ര​ണ്ട് പ്രാ​വ​ശ്യം മു​ഖ്യ​മ​ന്ത്രി എ​ന്നി​ങ്ങ​നെ കേ​ര​ള​ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നം വ​ലു​താ​ണ്.

മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ല്‍ കേ​ര​ള​ത്തി​ലു​ട​നീ​ളം അ​ദ്ദേ​ഹം സം​ഘ​ടി​പ്പി​ച്ച ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ച്ചു. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​നം മു​ന്നി​ല്‍​ക്ക​ണ്ട് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പി​ലാ​ക്കാ​നും സാ​ധി​ച്ചു.

എ​ല്ലാ​വ​രോ​ടും ബ​ഹു​മാ​ന​ത്തോ​ടെ പ്ര​തി​ക​രി​ക്കാ​നും സ​ഹ​ക​രി​ക്കാ​നും സാ​ധി​ച്ച മി​ക​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ര്‍​മ എ​ന്നും നി​ല​നി​ല്‍​ക്ക​ട്ടെ എ​ന്ന് പ്രാ​ര്‍​ഥി​ക്കു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ല്‍ കേ​ര​ള ജ​ന​ത​യോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളോ​ടു​മൊ​പ്പം ദുഃ​ഖി​ക്കു​ക​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും കെ​സി​ബി​സി അ​റി​യി​ച്ചു.