ആയുധപരിശീലനം: പിഎഫ്ഐയുടെ മഞ്ചേരി ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി
ആയുധപരിശീലനം: പിഎഫ്ഐയുടെ മഞ്ചേരി ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി
Tuesday, August 1, 2023 12:27 PM IST
മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീന്‍വാലി അക്കാദമി എന്‍ഐഎ കണ്ടുകെട്ടി.

10 ഹെക്ടര്‍ വിസ്തൃതിയുള്ള കേന്ദ്രത്തില്‍ ആയുധ പരിശീലനവും കായിക പരിശീലനവും നടന്നിരുന്നതായി കണ്ടെത്തിയെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്‌ഫോടക വസ്തുക്കളടക്കം ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. പ്രതികളെ ഒളിപ്പിക്കാനും ഈ സ്ഥാപനം ഉപയോഗിച്ചിരുന്നെന്നും എന്‍ഐഎ പറഞ്ഞു.


തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മഞ്ചേരി ഗ്രീന്‍വാലി അക്കാദമിയിലെത്തി റെയ്ഡ് തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പതിനെട്ടോളം വസ്തുവകകളാണ് നേരത്തെ എന്‍ഐഎ സംഘം സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍നിന്നായി കണ്ടുകെട്ടിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<