ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​പ്പി​ച്ച് മ​ദ്യം കു​ടി​പ്പി​ച്ച ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.

ഓ​ച്ചി​റ രാ​ധാ​ഭ​വ​ന​ത്തി​ൽ രാ​ഹു​ൽ(​അ​മ്മി​ണി-28), ത​ഴ​വ കാ​ഞ്ഞി​ര​ത്തി​നാ​ൽ വീ​ട്ടി​ൽ രാ​ജേ​ഷ്(39) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

17 വ​യ​സു​ള്ള ഓ​ച്ചി​റ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ വൈ​ഫൈ ക​ണ​ക്ഷ​ൻ എ​ടു​ത്തു കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​വ​ർ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യ​ത്. തു​ട​ർ​ന്ന് കാ​യം​കു​ളം ബോ​ട്ട്ജെ​ട്ടി​ക്ക് സ​മീ​പ​ത്ത് വ​ച്ച് പെ​ൺ​കു​ട്ടി​ക്ക് നി​ർ​ബ​ന്ധ​പൂ​ർ​വം മ​ദ്യം ന​ൽ​കു​ക​യാ​യി​രു​ന്നു.