ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വം; സി​ഐ​ടി​യു പ്രവർത്തകൻ പി​ടി​യി​ല്‍
ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വം; സി​ഐ​ടി​യു പ്രവർത്തകൻ പി​ടി​യി​ല്‍
Thursday, August 17, 2023 2:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ല്‍. സി​ഐ​ടി​യു പൊ​ന്‍​വി​ള ബ്രാ​ഞ്ച് അംഗം ഡി.​ഷൈ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി പ്ര​ശ്‌​നം സൃഷ്ടിക്കുന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് പാ​റ​ശാ​ല പൊ​ന്‍​വി​ള​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം ത​ക​ര്‍​ത്ത​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​സ്തൂ​പം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.


സ്തൂപത്തിന് സമീപത്തായി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും ഇയാൾ തകർത്തിരുന്നു. സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<