മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ര​സ്യ​വി​മ​ർ​ശ​നം
മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ര​സ്യ​വി​മ​ർ​ശ​നം
Friday, August 18, 2023 3:02 PM IST
കൊ​ല്ലം: പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ച്ച് പ​ത്ത​നാ​പു​രം എം​എ​ൽ​എ കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ റോ​ഡ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ഗ​ണേ​ഷ് കു​മാ​ർ പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച​ത്.

പ​ത്ത​നാ​പു​ര​ത്ത് റോ​ഡ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ന്നെ​പോ​ലു​ള്ള സീ​നി​യ​റാ​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന്ത്രി പ​രി​ഗ​ണി​ക്കു​ന്നി​ല്ല. പ​ത്ത​നാ​പു​രം ബ്ലോ​ക്കി​ൽ 100 മീ​റ്റ​ർ റോ​ഡ് പോ​ലും 2023 ൽ ​പി​ഡ​ബ്ല്യു​ഡി അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന ജി.​സു​ധാ​ക​ര​ൻ ത​നി​ക്കും മ​ണ്ഡ​ല​ത്തി​നും അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ന​ൽ​കി​യി​രു​ന്നു. ഉ​ദ്ഘാ​ട​ന പോ​സ്റ്റ​റി​ൽ മ​ന്ത്രി റി​യാ​സി​ന്‍റെ പ​ടം വ​ച്ച​തി​നെ​യും ഗ​ണേ​ഷ് കു​മാ​ർ വി​മ​ർ​ശി​ച്ചു. പോ​സ്റ്റ​റി​ൽ വ​യ്ക്കേ​ണ്ടി​യി​രു​ന്ന​ത് ജി. ​സു​ധാ​ക​ര​ന്‍റെ ചി​ത്ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സു​ധാ​ക​ര​ൻ മ​ന്ത്രി​യാ​യി​രി​ക്കെ ആ​റ് കോ​ടി​യോ​ളം രൂ​പ റോ​ഡ് വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​വ​ശ്യ​മാ​യ പ​ണം അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ താ​ൻ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

ഇ​വ​രേ​ക്കാ​ളെ​ല്ലാം മു​മ്പ് താ​ൻ മ​ന്ത്രി​യാ​യി​രു​ന്നു​വെ​ന്നും നി​യ​മ​സ​ഭ​യി​ൽ സീ​നി​യോ​രി​റ്റി​യു​ണ്ടെ​ന്നും കൂ​ടി ഗ​ണേ​ഷ് കു​മാ​ർ ഓ​ർ​മി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<