പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കി​റ്റ് വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പ്ര​തി​പ​ക്ഷം
പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: കി​റ്റ് വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പ്ര​തി​പ​ക്ഷം
Friday, August 25, 2023 9:10 PM IST
കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ പേ​രി​ൽ കോ​ട്ട​യം ജി​ല്ല​യി​ലെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ത​ട​യ​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം.

ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ് മൂ​ല​മു​ള്ള സാ​ങ്കേ​തി​ക​ത്വം, കി​റ്റ് വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ഓ​ണ​സ​മ്മാ​ന​മാ​യി 1,000 രൂ​പ ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ നി​ന്നും കോ​ട്ട​യം ജി​ല്ല​യെ ത​ല്‍​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്കി ന​ട​പ​ടി​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്തി​ന്‍റെ പൂ​ര്‍​ണ രൂ​പം

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ല്‍ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​മു​ണ്ടെ​ന്ന മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഓ​ണാ​ഘോ​ഷ​ത്തി​ന് കി​റ്റി​നെ ആ​ശ്ര​യി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം.


പു​തു​പ്പ​ള്ളി​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ലെ സാ​ങ്കേ​തി​ക​ത്വം കി​റ്റ് വി​ത​ര​ണ​ത്തി​ന് ത​ട​സ​മാ​കാ​ന്‍ പാ​ടി​ല്ല. ഓ​ണം ആ​ഘോ​ഷി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ന്ന പാ​വ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ള്‍ ത​ല്ലി​ക്കെ​ടു​ത്തു​ന്ന​താ​ക​രു​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ഓ​ണ സ​മ്മാ​ന​മാ​യി 1,000 രൂ​പ ന​ല്‍​കു​ന്ന പ​ദ്ധ​തി​യി​ല്‍ നി​ന്നും കോ​ട്ട​യം ജി​ല്ല​യെ ത​ല്‍​ക്കാ​ല​ത്തേ​ക്ക് ഒ​ഴി​വാ​ക്കി​യ​താ​യി കാ​ണു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​തീ​രു​മാ​ന​വും പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<