യുഎസ് ഓപ്പൺ: കോകോ ഗഫ് രണ്ടാം റൗണ്ടിൽ
Tuesday, August 29, 2023 11:17 AM IST
ന്യൂയോർക്ക്: അമേരിക്കയുടെ കോകോ ഗഫ് യുഎസ് ഓപ്പൺ രണ്ടാം റൗണ്ടിൽ. ജർമൻ താരം ലൗറ സിഗ്മണ്ടിനെ പരാജയപ്പെടുത്തിയാണ് ഗഫ് മുന്നേറിയത്.
ജർമൻ ക്വാളിഫയറായ ലൗറയ്ക്കെതിരെ വിയർത്താണ് ഗഫ് ജയിച്ചത്. ആദ്യ സെറ്റിൽ പിന്നിൽപോയ ശേഷം ശക്തമായി തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോർ: 3-6, 6-2, 6-4.
പോളിഷ് ലോക ഒന്നാം നമ്പർ ഇഗ സ്വിതെക് അനായാസം രണ്ടാം റൗണ്ടിൽ കടന്നു. സ്വീഡന്റെ റബേക്ക പീറ്റേഴ്സൺ കാര്യമായ ചെറുത്തുനിൽപ്പാതെ ലോക ഒന്നാം നമ്പറിനു മുന്നിൽ അടിയറവ് പറയുകയായിരുന്നു. സ്കോർ: 6-0, 6-1.