യുക്രെയ്ന്റെ ബോട്ടുകൾ തകർത്തെന്ന് റഷ്യ
Wednesday, August 30, 2023 6:11 AM IST
മോസ്കോ: കരിങ്കടലിൽ നാല് യുക്രേനിയൻ ബോട്ടുകൾ തകർത്തതായി റഷ്യ. ഈ ബോട്ടുകളിലായി 50ലധികം സൈനികരുണ്ടായിരുന്നതായും റഷ്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം, റഷ്യയിലെ സ്കാഫ് വിമാനത്താവളത്തില്‍ യുക്രെയ്ൻ ഡ്രോണ്‍ ആക്രമണം നടത്തി. വിമാനത്താവളത്തില്‍ ഉഗ്രസ്ഫോടനവും വലിയ തീപിടിത്തവുമുണ്ടായി. നാല് വിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും റിപ്പോർട്ടുണ്ട്.