അധ്യാപകൻ വഴക്കുപറഞ്ഞതിന് വിദ്യാർഥി ജീവനൊടുക്കി
Tuesday, September 5, 2023 4:48 AM IST
കോൽക്കത്ത: അധ്യാപകന് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സ്കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. ബംഗാളിലെ കോല്‍ക്കത്തയിലെ കസ്ബ മേഖലയിലാണ് സംഭവം.
16കാരനായ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാഠ്യവിഷയവുമായി ബന്ധപ്പെട്ട പ്രൊജക്ട് തയാറാക്കാത്തതിനെ തുടർന്നാണ മകനെ അധ്യാപകൻ ശകാരിച്ചതെന്ന് മാതാപിതാക്കൾ പ്രതികരിച്ചു. സംഭവത്തെപ്പറ്റി മറച്ചുവെയ്ക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.