ഇൻഡിഗോ വിമാനത്തിനുള്ളിൽ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
Monday, September 11, 2023 8:03 PM IST
ഗോഹട്ടി: ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ യാത്രികനെ പോലീസ് പിടികൂടി.
മുംബൈ - ഗോഹട്ടി റൂട്ടിൽ സർവീസ് നടത്തുന്ന 6ഇ - 5319 വിമാനത്തിനുള്ളിൽ വച്ച് ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ലൈംഗികാതിക്രമം നടന്നതായി യാത്രിക പരാതിപ്പെട്ടതോടെ വിമാനക്കമ്പനി അധികൃതർ ചേർന്ന് യുവാവിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയുടെ പേരോ സംഭവത്തിന്റെ മറ്റ് വിശദാംശങ്ങളോ ഇൻഡിഗോ പുറത്തുവിട്ടിട്ടില്ല.