കൊ​ച്ചി: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി. മു​കു​ന്ദ​ൻ (77) അ​ന്ത​രി​ച്ചു. രാ​വി​ലെ 8.11 ന് ആയിരുന്നു അ​ന്ത്യം.

ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു അ​ന്ത്യം. ദീ​ര്‍​ഘ​കാ​ലം ബി​ജെ​പി ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു.

​ക​ണ്ണൂ​ര്‍ കൊ​ട്ടി​യൂ​ര്‍ കൊ​ള​ങ്ങ​ര​യ​ത്ത് ത​റ​വാ​ട്ടി​ല്‍ കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ക​ല്യാ​ണി​യ​മ്മ​യു​ടെ​യും ര​ണ്ടാ​മ​ത്തെ പു​ത്ര​നാ​യി 1946 ഡി​സം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്താ​ണ് രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക സം​ഘ​ത്തി​ല്‍ ആ​കൃ​ഷ്ട​നാ​കു​ന്ന​ത്.

മ​ണ​ത്ത​ണ​യി​ല്‍ ആ​ര്‍​എ​സ്എ​സ് ശാ​ഖ ആ​രം​ഭി​ച്ച​പ്പോ​ള്‍ സ്വ​യം​സേ​വ​ക​നാ​യ അ​ദ്ദേ​ഹം 1965 ല്‍ ​ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ക​നാ​യി. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് 21 മാ​സം വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

1991 മു​ത​ല്‍ 2004 വ​രെ ബി​ജെ​പി സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2004ല്‍ ​കേ​ര​ളം, ത​മി​ഴ്‌​നാ​ട്, പോ​ണ്ടി​ച്ചേ​രി, ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മേ​ഖ​ലാ സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യാ​യി. 2006 ന് ​ശേ​ഷം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍​നി​ന്ന് മാ​റി​നി​ന്ന മു​കു​ന്ദ​ന്‍ 2016ൽ തി​രി​കെ​യെ​ത്തി.

പാര്‍ട്ടി പ്രവര്‍ത്തനത്തിനൊപ്പം മറ്റു സംഘടനകളിലും സജീവമായിരുന്നു അദ്ദേഹം.1988 മു​ത​ല്‍ 1995 വ​രെ ജ​ന്മ​ഭൂ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു മു​കു​ന്ദ​ന്‍.

കൊ​ച്ചി​യി​ലെ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ജ​ന്മ​നാ​ടാ​യ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും. കണ്ണൂരിലായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍.