ത​മി​ഴ്നാ​ട്ടി​ലെ വീ​ട്ട​മ്മ​മാ​ര്‍​ക്ക് മാ​സം​തോ​റും 1,000 രൂ​പ; പ​ദ്ധ​തി​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
ത​മി​ഴ്നാ​ട്ടി​ലെ വീ​ട്ട​മ്മ​മാ​ര്‍​ക്ക് മാ​സം​തോ​റും 1,000 രൂ​പ; പ​ദ്ധ​തി​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്കം
Thursday, September 14, 2023 4:44 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന സ​ര്‍​ക്കാ​ർ പ​ദ്ധ​തി​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഡി​എം​കെ​യു​ടെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ കാ​ഞ്ചീ​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ 1.6 കോ​ടി വീ​ട്ട​മ്മ​മാ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ക്കു​ക. പ​ദ്ധ​തി​യി​ലേ​ക്ക് 1.63 കോ​ടി പേ​ർ അ​പേ​ക്ഷി​ച്ചെ​ങ്കി​ലും സ​ർ​ക്കാ​ർ അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി​യ​തോ​ടെ പ​ട്ടി​ക ചു​രു​ങ്ങു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സ​ർ​ക്കാ​ർ അ​ർ​ഹ​രെ ത​ന്നെ ഒ​ഴി​വാ​ക്കി​യെ​ന്ന പ്ര​ച​ര​ണ​മാ​ണ് അ​ണ്ണാ ഡി​എം​കെ ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.


പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​വ​രെ കാ​ര​ണം ബോ​ധി​പ്പി​ക്കു​മെ​ന്നും അ​ർ​ഹ​രാ​യ​വ​ർ ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ വീ​ണ്ടും അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വീ​ട്ട​മ്മ​മാ​ര്‍​ക്ക് ന​ൽ​കു​ന്ന പ​ണം സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്നാ​ണ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി ത​ന്നെ വീ​ട്ട​മ്മ​മാ​ർ​ക്ക് പ​ണം ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<