പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ടെ​ന്ന് ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി
പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ടെ​ന്ന് ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി
Monday, May 6, 2024 2:17 AM IST
ച​ണ്ഡീ​ഗ​ഡ്: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ വ്യോ​മ​സേ​നാ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രേ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി.

ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ​വ​ച്ചാ​ണ് ബി​ജെ​പി ക​ളി​ക്കു​ന്ന​തെ​ന്നും ജ​ല​ന്ധ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ച​ന്നി പ​റ​ഞ്ഞു.


ഇ​ത്ത​രം തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളൊ​ന്നും യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ക്കു​ന്നി​ല്ല. മ​റി​ച്ച് ബി​ജെ​പി​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം സ്റ്റ​ണ്ടു​ക​ൾ ബി​ജെ​പി ക​ളി​ക്കു​മെ​ന്നും 2019-ലെ ​പു​ൽ​വാ​മ ആ​ക്ര​മ​ണം ചൂ​ണ്ടി​ക്കാ​ട്ടി ച​ന്നി പ​റ‍​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<