നാ​യ്പി​ഡോ: മ്യാ​ൻ​മ​റി​ൽ പ​ട്ടാ​ള​ഭ​ര​ണ​കൂ​ടം ത​ട​വി​ലി​ട്ടി​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ നേ​താ​വ് ആം​ഗ് സാ​ൻ സൂ​ചി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യെ​ന്ന് അ​വ​രു​ടെ എ​ൻ​എ​ൽ​ഡി പാ​ർ​ട്ടി ആ​രോ​പി​ച്ചു.

സ​മാ​ധാ​ന നൊ​ബേ​ൽ ജേ​താ​വാ​യ സൂ​ചി​ക്ക് പ​ല്ലി​ൽ അ​ണു​ബാ​ധ​മൂ​ലം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​ന്ത​ര​ഫ​ല​മാ​യി ത​ള​ർ​ച്ച​യ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്.

78 വ​യ​സു​ള്ള സൂ​ചി​ക്ക് പ​ട്ടാ​ള ഭ​ര​ണ​കൂ​ടം വൈ​ദ്യ​പ​രി​ച​ര​ണ​വും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും ന​ല്കു​ന്നി​ല്ലെ​ന്നും അ​വ​രു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യു​ണ്ടെ​ന്നും എ​ൻ​എ​ൽ​ഡി നേ​തൃ​ത്വം പ​റ​ഞ്ഞു.

2021 ഫെ​ബ്രു​വ​രി​യി​ലാ​ണു പ​ട്ടാ​ളം സൂ​ചി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി അ​ധി​കാ​രം പി​ടി​ച്ച​ത്.