ഇന്ന് നിപ സ്ഥിരീകരിച്ചത് രോഗം ബാധിച്ച് മരിച്ചവരുമായി സമ്പര്‍ക്കമുള്ള ആള്‍ക്ക്; ആരോഗ്യമന്ത്രി
Friday, September 15, 2023 10:59 AM IST
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആളുകളുമായി സമ്പര്‍ക്കമുള്ള ആള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്വകാര്യ ആശുപത്രിയില്‍വച്ചാണ് ഇയാള്‍ക്ക് രോഗികളുമായി സമ്പര്ക്കമുണ്ടായതെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗലക്ഷണമുള്ളതുകൊണ്ടാണ് ഇയാളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരന് നിപ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം നാലായി.
ഇതില്‍ ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ മകനായ ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം.