ക​രു​വ​ന്നൂ​രി​ൽ​നി​ന്ന് ഒ​ഴു​കി​യ ക​ള്ള​പ്പ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്കും; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ഇ​ഡി
ക​രു​വ​ന്നൂ​രി​ൽ​നി​ന്ന് ഒ​ഴു​കി​യ ക​ള്ള​പ്പ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്കും; നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ഇ​ഡി
Monday, September 25, 2023 1:10 PM IST
തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും മ​റ്റ് പ​ല ബാ​ങ്കു​ക​ളി​ൽ നി​ന്നും പ​ല​യി​ട​ത്തേ​ക്ക് ക​ള്ള​പ്പ​ണം ഒ​ഴു​കി​യ​പ്പോ​ൾ ന​ല്ലൊ​രു ശ​ത​മാ​നം സി​നി​മാ മേ​ഖ​ല​യി​ലേ​ക്കും എ​ത്തി​യെ​ന്നു സൂ​ച​ന​ക​ൾ. നേ​ര​ത്തെ​ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രീ​ക്ഷ​ണം ഇ​ഡി ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ചെ​റു​തും വ​ലു​തു​മാ​യ പ​ല സി​നി​മ​ക​ൾ​ക്കും ബെ​നാ​മി ഫ​ണ്ടിം​ഗ് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ലേ​ക്ക് ക​രു​വ​ന്നൂ​രി​ലെ ക​ള്ള​പ്പ​ണം എ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഇ​ഡി ന​ട​ത്തു​ന്ന​ത്.


എ​ന്നാ​ൽ ഇ​ത് ക​ണ്ടെ​ത്തു​ക എ​ളു​പ്പ​മ​ല്ല എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ക​രു​വ​ന്നൂ​ർ ക​ള്ള​പ്പ​ണ​ക്കേ​സി​ലെ ബി​നാ​മി​ക​ളു​ടെ ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന കൂ​ട്ട​ത്തി​ൽ ഇ​വ​ർ​ക്ക് സി​നി​മാ​ബ​ന്ധ​ങ്ങ​ളു​ണ്ടോ എ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്കും.

വ​ൻ​കി​ട നി​ർ​മാ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കു​ന്ന ബി​നാ​മി​ക​ളു​മാ​യി ക​രു​വ​ന്നൂ​രി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​കാ​ർ​ക്ക് ബ​ന്ധ​ങ്ങ​ളു​ണ്ടോ​യെ​ന്നും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​നു പു​റ​മെ അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി​യും ക​രു​വ​ന്നൂ​രി​ലെ പ​ണം ഒ​ഴു​കി​യി​ട്ടു​ണ്ടോ എ​ന്ന​തും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<