ഫരീദാബാദ് രൂപതയുടെ തിയോളജി ഹൗസ് ആശീർവദിച്ചു
ഫരീദാബാദ് രൂപതയുടെ  തിയോളജി ഹൗസ് ആശീർവദിച്ചു
Sunday, April 28, 2024 12:55 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ലെ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ​ൽ​ഹി മോ​ഡ​ൽ ടൗ​ണി​ൽ സ്റ്റ​ഡി ഹൗ​സ് ആ​രം​ഭി​ച്ചു.

ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ പ്ര​തി​നി​ധി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലി​യോ​പോ​ൾ​ദോ ജി​റേ​ല്ലി സ്റ്റ​ഡി ഹൗ​സി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ഫ​രീ​ദാ​ബാ​ദ് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഗു​ഡ്ഗാ​വ് മ​ല​ങ്ക​ര രൂ​പ​ത ബി​ഷ​പ് തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

രൂ​പ​ത​യി​ൽ സേ​വ​നം ചെ​യ്യു​ന്ന വൈ​ദി​ക​രും സ​ന്യ​സ്ത​രും രൂ​പ​ത​യി​ലെ വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.