ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം പിത്രോഡ രാജിവച്ചു
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻസ്ഥാനം പിത്രോഡ രാജിവച്ചു
Thursday, May 9, 2024 2:41 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വം​​ശീ​​യ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളു​​മാ​​യി വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സാം ​​പി​​ത്രോ​​ഡ ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു.

പി​​ത്രോ​​ഡയു​​ടെ രാ​​ജി കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ സ്വീ​​ക​​രി​​ച്ചു​​വെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ​​യ​​റാം ര​​മേ​​ശ് എ​​ക്സി​​ൽ അ​​റി​​യി​​ച്ചു. പി​​ത്രോ​​ഡ​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളെ കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം ത​​ള്ളി​​യി​​രു​​ന്നു.

അ​​ങ്ങേ​​യ​​റ്റം ദൗ​​ർ​​ഭാ​​ഗ്യ​​ക​​ര​​വും അ​​സ്വീ​​കാ​​ര്യ​​വു​​മെ​​ന്നാ​​ണ് പി​​ത്രോ​​ഡ​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ത്തെ കോ​​ൺ​​ഗ്ര​​സ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു പാ​​ര​​ന്പ​​ര്യ​​സ്വ​​ത്തി​​നെ​​ക്കു​​റി​​ച്ച് സാം ​​പി​​ത്രോ​​ഡ ന​​ട​​ത്തി​​യ പ​​രാ​​മ​​ർ​​ശ​​വും ഏ​​റെ വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു.

“ഇ​ന്ത്യ പോ​ലെ വൈ​വി​ധ്യ​മാ​ർ​ന്ന രാ​ജ്യ​ത്തെ ഒ​രു​മി​ച്ചു​നി​ർ​ത്താ​ൻ ന​മു​ക്കു ക​ഴി​യും. കി​ഴ​ക്ക് ആ​ളു​ക​ൾ ചൈ​ന​ക്കാ​രെ​പ്പോ​ലെ, പ​ടി​ഞ്ഞാ​റ് ആ​ളു​ക​ൾ അ​റ​ബി​ക​ളെ​പ്പോ​ലെ, വ​ട​ക്ക് ആ​ളു​ക​ൾ വെ​ളു​ത്ത​വ​രെ​പ്പോ​ലെ, തെ​ക്കു​ള്ള ജ​ന​ങ്ങ​ൾ ആ​ഫ്രി​ക്ക​ക്കാ​രെ​പ്പോ​ലെ കാ​ണ​പ്പെ​ടു​ന്നു. എ​ല്ലാ​വ​രും സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണ്’’- ദ ​സ്റ്റേ​റ്റ്സ്മാ​ൻ ദി​ന​പ​ത്ര​ത്തി​നു ന​ൽ​കി​യ പോ​ഡ്കാ​സ്റ്റ് അ​ഭി​മു​ഖ​ത്തി​ൽ പി​ത്രോ​ഡ ന​ട​ത്തി​യ ഈ ​പ​രാ​മ​ർ​ശ​മാ​ണു വി​വാ​ദ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.