മുനിസിപ്പൽ അംഗങ്ങളെ പുറത്താക്കാൻ ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ യജമാനന്മാർക്കും അധികാരമില്ല: സുപ്രീംകോടതി
മുനിസിപ്പൽ അംഗങ്ങളെ പുറത്താക്കാൻ ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയ യജമാനന്മാർക്കും അധികാരമില്ല: സുപ്രീംകോടതി
Thursday, May 9, 2024 2:41 AM IST
ന്യൂ​ഡ​ൽ​ഹി: മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വ​രു​ന്ന അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ഷ്‌​ട്രീ​യ യ​ജ​മാ​ന​ന്മാ​ർ​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന് ചി​ല അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​തു ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, പി.​എ​സ്. ന​ര​സിം​ഹ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ വി​ധി.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​വേ​രി​ലു​ള്ള സം​വി​ധാ​ന​മാ​ണ് മു​നി​സി​പ്പാ​ലി​റ്റി​ക​ളെ​ന്നും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ൻ​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ഷ്‌​ട​ത്തി​ന​നു​സ​രി​ച്ച് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

2015-2016 വ​ർ​ഷ​ത്തി​ൽ അ​ന്ന​ത്തെ മ​ഹാ​രാ​ഷ്‌​ട്ര ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രി ഒ​സ്മാ​നാ​ബാ​ദ്, ന​ൽ​ദു​ർ​ഗ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ കൗ​ണ്‍സി​ല​ർ​മാ​രെ പു​റ​ത്താ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​റു വ​ർ​ഷ​ത്തേ​ക്ക് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന് മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ൽ വി​ല​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ ജ​ന​പ്ര​തി​നി​ധി​യെ​ന്ന കാ​ലാ​വ​ധി​യും ഡീ​ബാ​ർ​മെ​ന്‍റി​ന്‍റെ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ച​തി​നാ​ൽ ത​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പെ​രു​മാ​റ്റ ദൂ​ഷ്യ​ക്കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ർ​ജി​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.