സൗ​ദി യു​വ​തി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം; മ​ല്ലു ട്രാ​വ​ല​ര്‍​ക്കെ​തി​രേ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്
സൗ​ദി യു​വ​തി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം; മ​ല്ലു ട്രാ​വ​ല​ര്‍​ക്കെ​തി​രേ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്
Monday, September 25, 2023 8:32 PM IST
കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ വ്ലോ​ഗ​റാ​യ മ​ല്ലു​ട്രാ​വ​ല​ര്‍ എ​ന്ന ഷാ​ക്കി​ര്‍ സു​ബ്ഹാ​നെ​തി​രേ കൊ​ച്ചി സി​റ്റി പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. സൗ​ദി യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​ണ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്. വ്ലോ​ഗ​റോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ഇ​യാ​ള്‍ വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ പ​രാ​തി ല​ഭി​ച്ച് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പോ​ലീ​സി​ന് ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യാ​നോ മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​നോ സാ​ധി​ച്ചി​രു​ന്നി​ല്ല. ഉ​ട​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​നൊ​പ്പ​മാ​ണ് ഇ​പ്പോ​ള്‍ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ക​യാ​ണെ​ങ്കി​ൽ ത​ട​ഞ്ഞു​വ​ച്ച് ത​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​രി​യു​ടെ ര​ഹ​സ്യ​മൊ​ഴി ജി​ല്ലാ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.


കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി​ശ്രു​ത​വ​ര​നൊ​പ്പം അ​ഭി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ ത​ന്നെ ഷാ​ക്കീ​ര്‍ കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ല്‍ വ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് സൗ​ദി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി.

സു​ഹൃ​ത്ത് പു​റ​ത്തേ​ക്ക് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വ​മെ​ന്നും അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ല്ലു ട്രാ​വ​ല​ര്‍ ഷാ​ക്കി​ര്‍ സു​ബ്ഹാ​നെ​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<