മുൻ ഭാര്യയുടെ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്
Wednesday, November 8, 2023 12:38 PM IST
കൊച്ചി: യൂട്യൂബർ മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്. മുന്‍ ഭാര്യയുടെ പരാതിയിൽ ഷാക്കിർ സുബ്ഹാനെതിരെ ധർമടം പോലീസാണ് കേസെടുത്തിരിക്കുന്നത്.
ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഷാക്കിറിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
അതേ സമയം സൗദി യുവതിയുടെ പീഡന പരാതിയിൽ ഷാക്കിറിനു ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ പരാമർശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.