ഡല്‍ഹിയില്‍ മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
Wednesday, September 27, 2023 11:30 AM IST
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സുന്ദര്‍ നഗരി സ്വദേശിയായ ഐസര്‍(26)ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
മോഷണം ആരോപിച്ച് ചിലര്‍ യുവാവിനെ തൂണില്‍ കെട്ടിയിട്ട് വടി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പിന്നീട് സമീപവാസിയായ ആമിര്‍ എന്നയാള്‍ ഐസറിനെ ഓട്ടോറിക്ഷയില്‍ വീട്ടിനടുത്തെത്തിച്ചു.
ഐസറിന്റെ പിതാവ് അബ്ദുള്‍ വാജിദ് ജോലി കഴിഞ്ഞെത്തിയപ്പോഴാണ് അവശനായ മകനെ കണ്ടത്. ശരീരമാസകലം മുറിവേറ്റ ഐസറിനെ ഉടനടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഏഴോടെ മരണം സംഭവിക്കുകയായിരുന്നു.
സുന്ദര്‍ നഗ്രി പ്രദേശത്തെ ജി നാല് ബ്ലോക്കിന് സമീപം താമസിക്കുന്ന ചിലരാണ് അക്രമികള്‍ എന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. പ്രതികള്‍ ഉടനടി പിടിയിലാകുമെന്നും അവര്‍ വ്യക്തമാക്കി.