ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി​ക്കേ​സി​ന് നാ​ളെ ഒ​രാ​ണ്ട് ; പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചി​ല്ല; വി​ചാ​ര​ണ വൈ​കി​യേ​ക്കും
ഇ​ല​ന്തൂ​ര്‍ ന​ര​ബ​ലി​ക്കേ​സി​ന് നാ​ളെ ഒ​രാ​ണ്ട് ; പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ച്ചി​ല്ല;  വി​ചാ​ര​ണ വൈ​കി​യേ​ക്കും
Wednesday, October 11, 2023 1:17 PM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ന് നാ​ളെ ഒ​രാ​ണ്ട് തി​ക​യുന്പോഴും പു​തി​യ പ്രോ​സി​ക്യൂ​ട്ട​ര്‍ നി​യ​മ​നം ഇ​തു​വ​രെ ന​ട​ക്കാ​ത്ത​തി​നാ​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ വൈ​കി​യേ​ക്കു​മെ​ന്നു സൂ​ച​ന.

പെ​രു​മ്പാ​വൂ​ര്‍ നി​യ​മ വി​ദ്യാ​ര്‍​ഥി​നി വ​ധ​ക്കേ​സി​ലും കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലും സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യ എ​ന്‍.​കെ. ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട ന​ര​ബ​ലി​ക്കേ​സി​ലും പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കൂ​ട​ത്താ​യി കേ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ദേ​ഹം അ​തി​ല്‍​നി​ന്ന് മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ പ​ക​ര​മാ​യി ആ​രെ​യും ഇ​തു​വ​രെ നി​യ​മി​ച്ചി​ട്ടി​ല്ല.

കേ​സി​ല്‍ ഒ​ന്നാം​പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി(52), ര​ണ്ടാം​പ്ര​തി ആ​യു​ര്‍​വേ​ദ ചി​കി​ത്സ​ക​ന്‍ ഭ​ഗ​വ​ല്‍​സി​ങ്(70) എ​ന്നി​വ​ര്‍ വി​യ്യൂ​ര്‍ അ​തി​സു​ര​ക്ഷാ ജ​യി​ലി​ലാ​ണ്. മൂ​ന്നാം​പ്ര​തി​യും ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ ഭാ​ര്യ​യു​മാ​യ ലൈ​ല(58) വി​യ്യൂ​ര്‍ വ​നി​താ ജ​യി​ലി​ലു​മാ​ണ്.

വി​ചാ​ര​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്കാ​യി പ്ര​തി​ക​ളെ ഈ ​മാ​സം 17ന് ​ഹാ​ജ​രാ​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ന്നാ​ണ് വി​ചാ​ര​ണ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ക. എ​ന്നാ​ല്‍ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ നി​യ​മം ഇ​തു​വ​രെ തീ​രു​മാ​ന​മാ​കാത്ത​തി​നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ളും വൈ​കി​യേ​ക്കും.

ക​ട​വ​ന്ത്ര​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ത​മി​ഴ്‌​നാ​ട് ധ​ര്‍​മ​പു​രി സ്വ​ദേ​ശി​നി പ​ത്മ​യെ​യും കാ​ല​ടി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​നി റോ​സി​ലി​യെ​യും പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​രി​ല്‍ എ​ത്തി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​താ​ണ് കേ​സ്.

പ​ത്മ​യെ കാ​ണ്‍​മാ​നി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. പ​ത്മ​യെ 2022 സെ​പ്റ്റം​ബ​ര്‍ 26നും ​റോ​സി​ലി​യെ ജൂ​ണ്‍ എ​ട്ടി​നു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2022 ഒ​ക്ടോ​ബ​ര്‍ 11നാ​ണ് മൂ​ന്ന് പ്ര​തി​ക​ളും അ​റ​സ്റ്റി​ലാ​യ​ത്.


പ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള കൊ​ല​പാ​ത​കം

കൊ​ല​യു​ടെ സൂ​ത്ര​ധാ​ര​നാ​യ ഷാ​ഫി​യു​ടെ ല​ക്ഷ്യം പ​ണ​മാ​യി​രു​ന്നു. ക്രൂ​ര​ത​യി​ലൂ​ടെ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്ന ഇ​യാ​ള്‍ പ​രി​ച​യ​ക്കാ​രി​യാ​യ പ​ത്മ​യെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ച്ച് കൂ​ടു​ത​ല്‍ പ​ണം വാ​ങ്ങി​ത്ത​രാ​മെ​ന്നു പ​റ​ഞ്ഞ് ഇ​ല​ന്തൂ​രി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സാ​മ്പ​ത്തി​ക ഉ​ന്ന​തി​യും ഐ​ശ്വ​ര്യം ല​ക്ഷ്യ​മി​ട്ട് ഭ​ഗ​വ​ല്‍​സിം​ഗും ഭാ​ര്യ ലൈ​ല​യും ന​ര​ബ​ലി​ക്ക് കൂ​ട്ടു​നി​ന്നു. പ​ത്മ​യെ കൊ​ന്ന് 56 ക​ഷ്ണ​മാ​ക്കി ഭ​ഗ​വ​ല്‍​സിം​ഗി​ന്‍റെ ഇ​ല​ന്തൂ​രി​ലെ പു​ര​യി​ട​ത്തി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. റോ​സി​ലി​യു​ടെ അ​സ്ഥി​കൂ​ട​മാ​ണ് ല​ഭി​ച്ച​ത്. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​ത്.

3000 പേ​ജു​ള്ള കു​റ്റ​പ​ത്രം

200 സാ​ക്ഷി​മൊ​ഴി​ക​ള്‍, 60 മ​ഹ​സ​റു​ക​ള്‍, 130 രേ​ഖ​ക​ളും അ​ട​ക്കം 3000 പേ​ജു​ള്ള കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും വാ​ഹ​ന​ങ്ങ​ളും അ​ട​ക്കം 50 തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ര​യു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ മോ​തി​രം പ്ര​തി​ക​ള്‍ ഇ​ല​ന്തൂ​രി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യ​പ്പെ​ടു​ത്തി​യ​ത് അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വു​സ​ഹി​തം ക​ണ്ടെ​ത്തി​യി​രു​ന്നു.
മൊ​ബൈ​ല്‍ ഫോ​ണ്‍ ആ​ല​പ്പു​ഴ എ​സി ക​നാ​ലി​ല്‍ എ​റി​ഞ്ഞ​തും പോ​ലീ​സ് വീ​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​ര​ക​ളാ​രാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച ഡി​എ​ന്‍​എ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും.

പ​ത്മ​യെ കൊ​ന്ന​കേ​സി​ലെ കു​റ്റ​പ​ത്രം എ​റ​ണാ​കു​ളം ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ല്‍ ജ​നു​വ​രി ഏ​ഴി​നാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. റോ​സി​ലി​യെ കൊ​ന്ന കേ​സി​ലെ കു​റ്റ​പ​ത്രം ജ​നു​വ​രി 21ന് ​പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി​യി​ലും സ​മ​ര്‍​പ്പി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<