ജാമ്യ കാലാവധി അവസാനിച്ചു; കേജരിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും
Sunday, June 2, 2024 6:08 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം അവസാനിച്ചതിനാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേജരിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല.
തുടർന്ന് വിചാരണക്കോടതിയെ സമീപിച്ചെങ്കിലും കേസ് മാറ്റിവയ്ക്കുകയായിരുന്നു. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്.
മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീംകോടതി ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്ന് കേജരിവാളിനോട് നിർദേശിച്ചിരുന്നു.