സ്വ​വ​ർ​ഗ വി​വാ​ഹം: സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് കെ​സി​ബി​സി പ്രൊ​ലൈ​ഫ് സ​മി​തി
സ്വ​വ​ർ​ഗ വി​വാ​ഹം: സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് കെ​സി​ബി​സി പ്രൊ​ലൈ​ഫ് സ​മി​തി
Tuesday, October 17, 2023 7:35 PM IST
കൊ​ച്ചി: സ്വ​വ​ർ​ഗ വി​വാ​ഹം രാ​ജ്യ​ത്ത് നി​യ​പ​ര​മാ​ക്കാ​തി​രു​ന്ന സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി. വി​വാ​ഹം എ​ന്ന​ത് സ്ത്രീ​യും പു​രു​ഷ​നും ചേ​ർ​ന്ന് ന​ട​ത്തേ​ണ്ട ക​ർ​മാ​നു​ഷ്ഠാ​ന​മാ​ണെ​ന്നി​രി​ക്കെ ഒ​രേ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ വി​വാ​ഹ​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് യാ​തൊ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്ന് സ​മി​തി വി​ല‍​യി​രു​ത്തി.

സ്വ​വ​ർ​ഗാ​നു​രാ​ഗ ബ​ന്ധ​ത്തെ സ്വ​വ​ർ​ഗ സ​ഹ​വാ​സം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​മെ​ങ്കി​ലും സ്വ​വ​ർ​ഗ​വി​വാ​ഹം എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. പ​ങ്കാ​ളി​യെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ വ്യ​ക്തി​ക്ക് അ​വ​കാ​ശം ഉ​ണ്ടെ​ങ്കി​ലും അ​ത്ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ​ങ്കാ​ളി​യെ വി​വാ​ഹം എ​ന്ന വി​ശേ​ഷ​ണ​ത്താ​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​ത് മ​നു​ഷ്യ സം​സ്കാ​ര​ത്തി​ന് യോ​ജി​ച്ച​ത​ല്ലെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി.


സ്പെ​ഷ്യ​ൽ മാ​ര്യേ​ജ് ആ​ക്ട് സെ​ക്ഷ​ൻ 4 സ്ത്രീ​യും പു​രു​ഷ​നും ചേ​ർ​ന്നു​ള്ള വി​വാ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​താ​ക​യാ​ൽ അ​തി​ന​ക​ത്ത് സ്വ​വ​ർ​ഗ അ​നു​രാ​ഗി​ക​ളു​ടെ സ​ഹ​വാ​സ​ത്തെ സം​ബ​ന്ധി​ച്ച തു​ല്യ​ത​യ്ക്ക് പ്ര​സ​ക്തി​യി​ല്ല.

മാ​താ​പി​താ​ക്ക​ൾ ആ​കാ​ൻ ദ​മ്പ​തി​ക​ൾ​ക്കാ​ണ് അ​വ​കാ​ശം എ​ന്നി​രി​ക്കെ അ​വി​വാ​ഹി​ത​രാ​യ വ്യ​ക്തി​ക​ൾ​ക്കും സ്വ​വ​ർ​ഗ അ​നു​രാ​ഗി​ക​ൾ​ക്കും ആ ​അ​വ​കാ​ശം കൈ​മാ​റു​ന്ന​ത് മ​നു​ഷ്യ വം​ശ​ത്തി​ന്‍റെ സ​മു​ന്ന​തി​ക്ക് ഗു​ണ​ക​ര​മാ​യി​രി​ക്കി​ല്ലാ​യെ​ന്നും സ​മി​തി വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<