സ​ഹോ​ദ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്ക് വൃ​ക്ക ദാ​നം ചെ​യ്ത് യു​വ​വൈ​ദി​ക​ന്‍
സ​ഹോ​ദ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്ക് വൃ​ക്ക ദാ​നം ചെ​യ്ത് യു​വ​വൈ​ദി​ക​ന്‍
Tuesday, October 24, 2023 3:20 PM IST
കൊ​ച്ചി: സ​ഹോ​ദ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്ക് വൃ​ക്ക ന​ല്‍​കി യു​വ​വൈ​ദി​ക​ന്‍. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി വി​കാ​രി എ​ബി പൊ​റ​ത്തൂ​റാ​ണ് സ​ഹോ​ദ​രി​യാ​യ സി​സ്റ്റ​ര്‍ ബി​നി മ​രി​യ​യ്ക്ക് വൃ​ക്ക ദാ​നം ചെ​യ്തത്.

ഹോ​ളി ഫാ​മി​ലി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മ​രി​യ​ന്‍ പ്രോ​വി​ന്‍​സ് അം​ഗ​മാ​ണ് ബി​നി മ​രി​യ. ശ​രീ​ര​ത്തി​ല്‍ ക്രി​യാ​റ്റി​ന്‍റെ അ​ള​വ് അ​നി​യ​ന്ത്രി​ത​മാ​യി കൂ​ടി ആ​ഴ്ച​യി​ല്‍ മൂ​ന്നു ത​വ​ണ ഡ​യാ​ലി​സി​സ് ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സി​സ്റ്റ​റു​ടെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്.

ഇ​തോ​ടെ അ​തി​രൂ​പ​ത​യി​ല്‍​നി​ന്ന് അ​നു​വാ​ദം വാ​ങ്ങി ഫാ. ​എ​ബി സ​ഹോ​ദ​രി​യ്ക്ക് വൃ​ക്ക ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ​ത്ര​ക്രി​യ.


ഡോ. ​ജോ​സ് തോ​മ​സ്, ഡോ. ​ബാ​ല​ഗോ​പാ​ല്‍​നാ​യ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം സി​സ്റ്റ​ര്‍ ബി​നി ചു​ണ​ങ്ങം​വേ​ലി​യി​ലെ മ​ഠ​ത്തി​ലും ഫാ. ​എ​ബി പാ​ല​ക്കാ​ടു​ള്ള വീ​ട്ടി​ലും വി​ശ്ര​മ​ത്തി​ലാ​ണ്.

പാ​ല​ക്കാ​ട് മേ​ലാ​ര്‍​കോ​ട് പൊ​റ​ത്തൂ​ര്‍ പി.​പി.​ആ​ന്‍റോ​യു​ടെ​യും റൂ​ബി​യു​ടെ​യും മ​ക്ക​ളാ​ണ് ഫാ.​എ​ബി​യും സി​സ്റ്റ​ര്‍ ബി​നി​യും.
Related News
<