നവകേരളത്തിന് പന്തൽ; പൊൻകുന്നത്ത് സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി
Wednesday, November 29, 2023 12:07 PM IST
കോട്ടയം: നവകേരള സദസിന് വേദിയാകുന്ന പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തിയതായി ആരോപണം. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്.
ഉപയോഗിക്കാതെയും ഫിറ്റ്നസ് കിട്ടാതെയും വര്‍ഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് അറിയിച്ചത്.
മൂന്നു വര്‍ഷം മുമ്പ് പുതിയ കെട്ടിടം നിര്‍മിച്ച് ക്ലാസുകള്‍ അങ്ങോട്ട് മാറ്റിയിരുന്നു. അന്നു മുതല്‍ ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് പൊളിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
നിലവിൽ, പൊളിച്ചു നീക്കിയ സ്കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. കെട്ടിടം പൂർണമായും പൊളിച്ച് അവശിഷ്ടങ്ങൾ ലോറിയിൽ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ 12-നാണ് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊന്‍കുന്നത്ത് എത്തുന്നത്. ചീഫ് വിപ്പ് എൻ.ജയരാജന്റെ മണ്ഡലത്തിലെ നവകേരള സദസാണ് പൊൻകുന്നത്ത് നടക്കുന്നത്.