തെ​ലു​ങ്കാ​ന​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​മി​ത് ഷാ
തെ​ലു​ങ്കാ​ന​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​മി​ത് ഷാ
Sunday, December 3, 2023 5:34 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ബി​ജെ​പി​യെ പി​ന്തു​ണ​ച്ച തെ​ലു​ങ്കാ​ന ജ​ന​ത​യ്ക്ക് ന​ന്ദി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി തെു​ല​ങ്കാ​ന​യു​ടെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഞ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും തെ​ലു​ങ്കാ​ന​യെ സ​മ്പ​ന്ന സം​സ്ഥാ​ന​മാ​ക്കും. ബി​ജെ​പി​യു​ടെ പ്ര​വ​ർ​ത്ത​ക​രോ​ടും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കി​ഷ​ൻ റെ​ഡ്ഡി​യോ​ടും അ​വ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന് ന​ന്ദി​യെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.


തെ​ലു​ങ്കാ​ന​യി​ലെ 199 സീ​റ്റു​ക​ളി​ലേ​ക്ക് ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് എ​ട്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് ലീ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് 64 സീ​റ്റു​ക​ളി​ലും ബി​ആ​ർ​എ​സ് 40 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.
Related News
<