മു​ല്ല​പ്പെ​രി​യാ​ർ രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ
മു​ല്ല​പ്പെ​രി​യാ​ർ രാ​ജ്യാ​ന്ത​ര വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ
Saturday, December 9, 2023 2:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ന്ത​ര വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ.

നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ട സ​മി​തി ചെ​യ​ർ​മാ​ന് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് സെ​ക്ര​ട്ട​റി അ​ശോ​ക് കു​മാ​ർ സിം​ഗ് അ​ഭി​ഭാ​ഷ​ക​ൻ ജി. ​പ്ര​കാ​ശ് മു​ഖേ​ന സ​മ​ർ​പ്പി​ച്ച അ​ധി​ക സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. വി​ഷ​യം ജ​നു​വ​രി മൂ​ന്നാം വാ​രം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ വാ​ട്ട​ർ, എ​ൻ​വ​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ഹെ​ൽ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ലോ​ക​ത്തെ പ​ഴ​ക്ക​മു​ള്ള ആ​റു ഡാ​മു​ക​ളി​ലൊ​ന്നാണ് മു​ല്ല​പ്പെ​രി​യാർ.


സെ​പ്റ്റം​ബ​റി​ൽ ലി​ബി​യ​യി​ലെ ര​ണ്ടു അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്ന​പ്പോ​ൾ 11000ൽ​പ്പ​രം പേ​ർ മ​രി​ച്ചു. ന്യൂ​യോ​ർ​ക്ക് ടൈം​സി​ൽ സെ​പ്റ്റം​ബ​ർ 17ന് ​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ പറഞ്ഞിരിക്കുന്ന ഭീ​ഷ​ണി നേ​രി​ടു​ന്ന ഡാ​മു​ക​ളി​ലൊ​ന്നും മു​ല്ല​പ്പെ​രി​യാ​റാ​ണ്.

പ​ഴ​ക്ക​മു​ള്ള ഡാ​മു​ക​ളു​ടെ കാ​ര്യ​ത്തി​ലെ ആ​ശ​ങ്ക വ്യ​ക്ത​മാ​ക്കു​ന്ന വാ​ർ​ത്ത ബി​സി​ന​സ് സ്റ്റാ​ൻ​ഡേ​ർ​ഡി​ലും വ​ന്നി​രു​ന്നു. 128 വ​ർ​ഷം മു​ന്പ് പ​ണി​ത​താ​ണ് മു​ല്ല​പ്പെ​രി​യാ​ർ ഡാം.

2022 ​ഏ​പ്രി​ൽ എ​ട്ടി​ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി മേ​ൽ​നോ​ട്ട സ​മി​തി സു​പ്രീം കോ​ട​തി പു​നഃസം​ഘ​ടി​പ്പി​ച്ചു. എ​ന്നാ​ൽ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യൊ​ന്നു​മി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<