2022ല്‍ ​ക​ള്ള​പ്പ​ണ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞ പോ​സ്റ്റ് വൈ​റ​ല്‍; കോ​ണ്‍​ഗ്ര​സ് നേ​താ​വി​ല്‍ നി​ന്ന് 290 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു
2022ല്‍ ​ക​ള്ള​പ്പ​ണ​ത്തെ​പ്പ​റ്റി പ​റ​ഞ്ഞ പോ​സ്റ്റ് വൈ​റ​ല്‍; കോ​ണ്‍​ഗ്ര​സ് നേ​താ​വി​ല്‍ നി​ന്ന് 290 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു
Monday, December 11, 2023 3:35 AM IST
ന്യൂ​ഡ​ല്‍​ഹി: 2022ല്‍ ​ക​ള്ള​പ്പ​ണ​ത്തെ​ക്കു​റി​ച്ചും അ​ഴി​മ​തി​യെ​ക്കു​റി​ച്ചും നി​ര്‍​ദോ​ഷ​മാ​യി ചെ​യ്ത ഒ​രു ട്വീ​റ്റ് ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ആ ​ട്വീ​റ്റ് ചെ​യ്ത​യാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച വ​ന്‍ വ​ഴി​ത്തി​രി​വാ​ണ് ഇ​തി​നു കാ​ര​ണം.

കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാ എം​പി ധീ​ര​ജ് സാ​ഹു​വി​ന്‍റേ​താ​യി​രു​ന്നു ആ ​ട്വീ​റ്റ്. ഇ​പ്പോ​ള്‍ സാ​ഹു​വി​ല്‍ നി​ന്ന് ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 290 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ​യാ​ണ് ആ ​പ​ഴ​യ ട്വീ​റ്റ് വീ​ണ്ടും വൈ​റ​ലാ​യ​ത്.

2022 ഓ​ഗ​സ്റ്റ് 12ന് ​ചെ​യ്ത ട്വീ​റ്റി​ല്‍ സാ​ഹു പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ...​നോ​ട്ടു നി​രോ​ധ​ന​ത്തി​നു ശേ​ഷ​വും രാ​ജ്യ​ത്ത് ക​ള്ള​പ്പ​ണ​വും അ​ഴി​മ​തി​യും നി​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ എ​ന്‍റെ ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു. എ​വി​ടെ നി​ന്നാ​ണ് ജ​ന​ങ്ങ​ളി​ല്‍ ഇ​ത്ര​യ​ധി​കം ക​ള്ള​പ്പ​ണം എ​ത്തു​ന്ന​തെ​ന്ന് എ​നി​ക്ക് മ​ന​സ്സി​ലാ​വു​ന്നി​ല്ല. ഈ ​രാ​ജ്യ​ത്ത് അ​ഴി​മ​തി​യു​ടെ വേ​ര​റു​ക്കാ​ന്‍ ആ​ര്‍​ക്കെ​ങ്കി​ലും ക​ഴി​യു​മെ​ങ്കി​ല്‍ അ​ത് കോ​ണ്‍​ഗ്ര​സി​നാ​ണ്. സാ​ഹു ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

സാ​ഹു​വി​ന്‍റെ ട്വീ​റ്റി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് പ​ങ്കു​വെ​ച്ചു കൊ​ണ്ട് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യാ​ണ് ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​ണ്ട ന​ര്‍​മ​ബോ​ധ​മു​ള്ള​യാ​ളാ​ണ് സാ​ഹു എ​ന്ന് പ​റ​ഞ്ഞ മാ​ള​വ്യ 'ക​റ​പ്ഷ​ന്‍ കി ​ധൂ​ക്കാ​ന്‍(​അ​ഴി​മ​തി​യു​ടെ ക​ട) എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.


കു​റ​ഞ്ഞ​ത് 290 കോ​ടി രൂ​പ​യാ​ണ് സാ​ഹു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​ഡീ​ഷ​യി​ലു​ള്ള ഡി​സ്റ്റി​ല​റി, ജാ​ര്‍​ഖ​ണ്ഡ്, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത​ത് എ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ഒ​ഡീ​ഷ​യി​ലു​ള്ള ബൗ​ധ് ഡി​സ്റ്റി​ല​റി​യി​ല്‍ നി​ന്ന് പ​ണം എ​ണ്ണു​ന്ന യ​ന്ത്ര​ങ്ങ​ള്‍ അ​ട​ക്കം പി​ടി​ച്ചെ​ടു​ത്തു. മു​മ്പ് എം​പി​യു​ടെ ജാ​ര്‍​ഖ​ണ്ഡി​ലു​ള്ള വ​സ​തി​യി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ക​ള്ള​പ്പ​ണ വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​ത്. ഈ ​വാ​ര്‍​ത്ത പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി സാ​ഹു​വി​നെ കൈ​യൊ​ഴി​യു​ക​യും ചെ​യ്തു. ഇ​തി​ന് പാ​ര്‍​ട്ടി​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ​റ​ഞ്ഞ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<