ഡോക്ടറെ കൈയേറ്റം ചെയ്ത കേസ്; രണ്ടുപേർ അറസ്റ്റിൽ
Wednesday, December 20, 2023 1:21 AM IST
കോട്ടയം: സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് സെന്റ് മേരീസ് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച തൃക്കൊടിത്താനം മാടപ്പള്ളി സ്വദേശി വൈശാഖ്, പാമ്പാടി വെള്ളൂർ സ്വദേശി ജെറിൻ രവി എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയും കുട്ടിയുമായി ചികിത്സയ്ക്ക് എത്തിയ വൈശാഖ് ഭാര്യയെ ഡോക്ടറെ കാണിച്ചതിനു ശേഷം കുട്ടിയുമായി പീഡിയാട്രീഷനെ കാണാൻ പോയി. പീഡിയാട്രീഷൻ അവധിയിലാണെന്ന് അറിഞ്ഞതോടെ പ്രകോപിതനായ വൈശാഖ് ആശുപത്രി ജീവനക്കാരോട് അസഭ്യം പറഞ്ഞു.
തുടർന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ പവൻ ജോർജിനെ ആക്രമിക്കുകയായിരുന്നു.ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസ് എടുത്തതായി പോലീസ് പറഞ്ഞു.