എം​പി​മാ​രെ പു​റ​ത്താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്‍?: രാ​ഹു​ൽ ഗാ​ന്ധി
എം​പി​മാ​രെ പു​റ​ത്താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ട്‍?: രാ​ഹു​ൽ ഗാ​ന്ധി
Wednesday, December 20, 2023 6:20 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ എം​പി​മാ​രെ പു​റ​ത്താ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എം​പി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി ക​ല്യാ​ൺ ബാ​ന​ർ​ജി രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ ജ​ഗ്ദീ​പ് ധ​ൻ​ക​റി​നെ പ​രി​ഹ​സി​ച്ച് മി​മി​ക്രി ന​ട​ത്തി​യ​തും ഈ ​രം​ഗം രാ​ഹു​ൽ ഗാ​ന്ധി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​തു​മാ​യും ബ​ന്ധ​പ്പെ​ട്ടു​ള്ള ചോ​ദ്യ​ത്തി​നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​റു​പ​ടി.

ആ​ര്, എ​ങ്ങ​നെ അ​പ​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​റു​ചോ​ദ്യം. "എം​പി​മാ​ർ അ​വി​ടെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ന​വ​രു​ടെ വി​ഡി​യോ​യാ​ണു ചി​ത്രീ​ക​രി​ച്ച​ത്, അ​ത് എ​ന്‍റെ ഫോ​ണി​ലു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ ഇ​ത് കാ​ണി​ക്കു​ന്നു​ണ്ട്. ആ​രും ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.


ഞ​ങ്ങ​ളു​ടെ 150 എം​പി​മാ​രെ​യാ​ണു പു​റ​ത്താ​ക്കി​യ​ത്. മാ​ധ്യ​മ​ങ്ങ​ളി​ൽ അ​തി​നെ​ക്കു​റി​ച്ചു ച​ർ​ച്ച​യി​ല്ല. അ​ദാ​നി​യെ​ക്കു​റി​ച്ചും റ​ഫാ​ൽ വി​ഷ​യ​ത്തി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യി​ലും ച​ർ​ച്ച​യി​ല്ല. ഞ​ങ്ങ​ളു​ടെ എം​പി​മാ​ർ നി​രാ​ശ​രാ​യി അ​വി​ടെ ഇ​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ നി​ങ്ങ​ൾ ആ ​മി​മി​ക്രി​യെ​ക്കു​റി​ച്ചാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്’– രാ​ഹു​ൽ പ​റ​ഞ്ഞു

അ​ദാ​നി​യെ​ക്കു​റി​ച്ചും റ​ഫാ​ൽ വി​ഷ​യ​ത്തി​ലും തൊ​ഴി​ലി​ല്ലാ​യ്മ​യെ​ക്കു​റി​ച്ചും എ​ന്തെ​ങ്കി​ലും വാ​ർ​ത്ത കൊ​ടു​ക്ക​ണ​മെ​ന്നും അ​ത് നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<