ബാറിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ
Saturday, December 23, 2023 11:24 PM IST
ചേർത്തല: ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ചേർത്തലയിലെ ബാറിൽ ആക്രമണം നടത്തിയ കേസിൽ ചേർത്തല തെക്കേ ചിറ്റേഴത്ത് സൂര്യ (31), തെക്കേ ചിറ്റേഴത്ത് ദീപേഷ് (21), നികർത്തിൽ അഭിനവ് (19) എന്നിവരാണ് പിടിയിലായത്.
ബാറിൽ എത്തിയ യുവാക്കൾ കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി മദ്യം വാങ്ങി. പണം ആവശ്യപ്പെട്ട സ്റ്റാഫിനെ അസഭ്യം പറയുകയും സോഡാ കുപ്പികളും മറ്റും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ബാറിൽ ഉണ്ടായിരുന്ന ടെലിവിഷൻ അടിച്ചു തകർത്തു.
തുടർന്ന് ഇവിടെ നിന്ന് പോയ പ്രതികൾ ശാവേശേരി ഭാഗത്തുള്ള വീട്ടിൽ കയറി ആക്രമണം നടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.