ക്രിസ്മസ് മദ്യവിൽപ്പനയിൽ ബെവ്കോയ്ക്ക് റിക്കാർഡ്; മൂന്ന് ദിവസത്തിനിടെ വിറ്റത് 154.77 കോടി രൂപയുടെ മദ്യം
ക്രിസ്മസ് മദ്യവിൽപ്പനയിൽ ബെവ്കോയ്ക്ക് റിക്കാർഡ്; മൂന്ന് ദിവസത്തിനിടെ വിറ്റത് 154.77 കോടി രൂപയുടെ മദ്യം
Monday, December 25, 2023 1:10 PM IST
തിരുവനന്തപുരം: ക്രിസ്മസിന് ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ബെവ്കോ ഔട്ട്‌ലെറ്റുകൾ വഴി വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യമാണ്.

ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വർഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

ഡിസംബർ 22, 23 തീയതികളിൽ മാത്രം 84 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 75 കോടി രൂപയുടെ മദ്യവിൽപ്പനയായിരുന്നു നടന്നത്.


ബെവ്കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ് ഇത്തവണ ക്രിസ്മസ് തലേന്ന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ് നടന്നത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശേരി ഔട്ട്‌ലെറ്റും മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്.

തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്കോ ഔട്ട്‌ലെറ്റും പറവൂരിലെ ഔട്ട്‌ലെറ്റുമാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<