പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ; മോ​ദി​യെ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ; മോ​ദി​യെ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു
Thursday, December 28, 2023 9:06 AM IST
മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക്രെം​ലി​നി​ൽ വ​ച്ചു ന​ട​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​വ​ൻ ക​പൂ​റും പ​ങ്കെ​ടു​ത്തു.

അ​ടു​ത്ത വ​ർ​ഷം റ​ഷ്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പു​ടി​ൻ ക്ഷ​ണി​ച്ചു. “ഞ​ങ്ങ​ളു​ടെ സു​ഹൃ​ത്ത് പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ റ​ഷ്യ​യി​ൽ കാ​ണു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മു​ണ്ട്,”-പു​ടി​ൻ പ​റ​ഞ്ഞു.

അ​ഞ്ച് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റ​ഷ്യ​യി​ൽ എ​ത്തി​യ​താ​ണ് ജ​യ​ശ​ങ്ക​ർ. നേ​ര​ത്തെ, ജ​യ​ശ​ങ്ക​ർ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ കാ​ണു​ക​യും ഇ​ൻ​ഡോ-​പ​സ​ഫി​ക്, യു​ക്രെ​യ്ൻ സം​ഘ​ർ​ഷം, ഗാ​സ വി​ഷ​യം തു​ട​ങ്ങി​യ ആ​ഗോ​ള പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.


സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, സൈ​നി​ക-​സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഭൗ​മ​രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും ത​ന്ത്ര​പ​ര​മാ​യ ഒ​ത്തു​ചേ​ര​ലി​നെ​യും പ​ര​സ്പ​ര നേ​ട്ട​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ജ​യ​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<