സം​ഘ​ർ​ഷം; മ്യാ​ൻ​മ​ർ സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു
സം​ഘ​ർ​ഷം; മ്യാ​ൻ​മ​ർ സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു
Sunday, December 31, 2023 3:01 AM IST
ഐ​സ്വാ​ൾ: മ്യാ​ൻ​മ​ർ സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്‌​തു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കു​റ​ഞ്ഞ​ത് 151 സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​യി ആ​സാം റൈ​ഫി​ൾ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​റി​യി​ച്ച​ത്. സൈ​നി​ക​രു​ടെ ക്യാ​മ്പു​ക​ൾ സാ​യു​ധ വം​ശീ​യ ഗ്രൂ​പ്പു​ക​ൾ കീ​ഴ​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ക്യാ​മ്പു​ക​ൾ അ​രാ​കാ​ൻ ആ​ർ​മി പോ​രാ​ളി​ക​ൾ കീ​ഴ​ട​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച 'ടാ​റ്റ്‌​മാ​ഡ​വ്' എ​ന്ന​റി​യ​പ്പെ​ടു​ന്ന മ്യാ​ൻ​മാ​റീ​സ് സൈ​നി​ക​ർ ആ​യു​ധ​ങ്ങ​ളു​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ലോം​ട്‌​ലാ​യ് ജി​ല്ല​യി​ലെ ടു​യി​സെ​ന്‍റ്ലാം​ഗി​ൽ വ​ച്ചാ​ണ് ഇ​വ​ർ ആ​സം റൈ​ഫി​ൾ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.

ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി മ്യാ​ൻ​മ​ർ സൈ​ന്യ​വും അ​രാ​കാ​ൻ ആ​ർ​മി പോ​രാ​ളി​ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വെ​ടി​വെ​യ്പു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.


മി​സോ​റാ​മി​ൽ പ്ര​വേ​ശി​ച്ച മ്യാ​ൻ​മ​ർ സൈ​നി​ക​രി​ൽ ചി​ല​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്. ആ​സാം റൈ​ഫി​ൾ​സ് അ​വ​ർ​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ലോം​ഗ്ട്‌​ലാ​യ് ജി​ല്ല​യി​ലെ പ​ർ​വ​യി​ൽ മ്യാ​ൻ​മ​ർ സൈ​നി​ക​ർ ഇ​പ്പോ​ൾ ആ​സാം റൈ​ഫി​ൾ​സി​ന്‍റെ സു​ര​ക്ഷി​ത ക​സ്റ്റ​ഡി​യി​ലാ​ണ്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വും മ്യാ​ൻ​മ​ർ സൈ​നി​ക സ​ർ​ക്കാ​രും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ്യാ​ൻ​മ​ർ സൈ​നി​ക​രെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​വ​രു​ടെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ച​യ​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വം​ബ​റി​ൽ, മ്യാ​ൻ​മ​ർ-​ഇ​ന്ത്യ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​രു​ടെ സൈ​നി​ക ക്യാ​മ്പു​ക​ൾ പീ​പ്പി​ൾ​സ് ഡി​ഫ​ൻ​സ് ഫോ​ഴ്സ് (പി​ഡി​എ​ഫ്) കീ​ഴ​ട​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് 104 മ്യാ​ൻ​മ​ർ സൈ​നി​ക​ർ മി​സോ​റാ​മി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<