അ​പ്ര​തീ​ക്ഷി​തം! ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൻ
അ​പ്ര​തീ​ക്ഷി​തം! ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ഹെ​ൻ‌​റി​ച്ച് ക്ലാ​സ​ൻ
Monday, January 8, 2024 3:21 PM IST
ജോ​ഹ​ന്ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ചു. 32 കാ​ര​നാ​യ അ​ദ്ദേ​ഹം 2019 നും 2023 ​നും ഇ​ട​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കാ​യി നാ​ല് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ഡ​ണി​ഞ്ഞി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ക്ലാ​സ​ൻ പി​ന്നീ​ട് ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റി​ലും വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ര​ണ്ടു ടെ​സ്റ്റി​ലും ക​ള​ത്തി​ലി​റ​ങ്ങി. 13 റ​ൺ​സ് ശ​രാ​ശ​രി​യി​ൽ 104 റ​ൺ​സാ​ണ് ടെ​സ്റ്റി​ൽ ക്ലാ​സ​ന്‍റെ ആ​കെ സ​മ്പാ​ദ്യം. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ 35 റ​ൺ​സാ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മോ​ശം പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ക്ലാ​സ​ന്‍റെ സ്ഥാ​ന​ത്ത് കെ​യ്ൽ വെ​രെ​യ്ൻ ടീ​മി​ലെ​ത്തി​യി​രു​ന്നു.

85 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​ദ്ദേ​ഹം 46.09 ശ​രാ​ശ​രി​യി​ൽ 5,347 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്, അ​തി​ൽ 12 സെ​ഞ്ചു​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. സി​എ​സ്എ 4-ഡേ ​സീ​രീ​സി​ലെ മൊ​മെ​ന്‍റം മ​ൾ​ട്ടി​പ്ലൈ ടൈ​റ്റ​ൻ​സി​ന് വേ​ണ്ടി നേ​രി​യ 292 റ​ൺ​സാ​ണ് ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം.


താ​നെ​ടു​ക്കു​ന്ന​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​ണോ എ​ന്ന് ചി​ന്തി​ച്ച് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​ക​ൾ​ക്കു ശേ​ഷ​മാ​ണ് വി​ര​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക്ലാ​സ​ൻ പ്ര​തി​ക​രി​ച്ചു. ഇ​ത് വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള ഒ​രു തീ​രു​മാ​ന​മാ​ണെ​ന്നും, കാ​ര​ണം ഇ​ത് ത​ന്‍റെ പ്രി​യ​പ്പെ​ട്ട ഫോ​ർ​മാ​റ്റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

"മൈ​താ​ന​ത്തും പു​റ​ത്തും ഞാ​ൻ നേ​രി​ട്ട പോ​രാ​ട്ട​ങ്ങ​ളാ​ണ് എ​ന്നെ ഇ​ന്ന​ത്തെ ക്രി​ക്ക​റ്റ​റാ​ക്കി​യ​ത്. ഇ​തൊ​രു മി​ക​ച്ച യാ​ത്ര​യാ​ണ്. എ​ന്‍റെ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​പ്പോ​ൾ ഒ​രു പു​തി​യ വെ​ല്ലു​വി​ളി കാ​ത്തി​രി​ക്കു​ന്നു, ഞാ​ൻ അ​തി​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ്.'- ക്ലാ​സ​ൻ പ​റ​ഞ്ഞു.

താ​ര​ത്തി​ന്‍റെ വി​ര​മി​ക്ക​ൽ ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തെ ത​ങ്ങ​ൾ മാ​നി​ക്കു​ന്നു​വെ​ന്നും ക്രി​ക്ക​റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡ​യ​റ​ക്ട​ർ ഇ​നോ​ക്ക് എ​ൻ​ക്വെ പ്ര​തി​ക​രി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<