പൂ​ഞ്ച് മേ​ഖ​ല​യി​ൽ ഭീ​ക​ര ക്യാ​മ്പു​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ നീ​ക്കം: ക​ര​സേ​നാ മേ​ധാ​വി
പൂ​ഞ്ച് മേ​ഖ​ല​യി​ൽ ഭീ​ക​ര ക്യാ​മ്പു​ക​ൾ  സ​ജീ​വ​മാ​ക്കാ​ൻ നീ​ക്കം: ക​ര​സേ​നാ മേ​ധാ​വി
Thursday, January 11, 2024 8:05 PM IST
ന്യൂ​ഡ​ൽ​ഹി: പൂ​ഞ്ച് മേ​ഖ​ല​യി​ല​ട​ക്കം ഭീ​ക​ര ക്യാ​മ്പു​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ക​യാ​ണെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ. ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും ജ​മ്മു​കാ​ഷ്മീ​രി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് നി​ന്ന് സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ർ​ത്തി​ക​ട​ന്നു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ക​ര​സേ​ന സ്വീ​ക​രി​ച്ചെ​ന്നും ക​ര​സേ​ന ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ന്നു​ള്ള ഭീ​ക​ര​രു​ടെ പ​ല പ​ദ്ധ​തി​ക​ളും ത​ക​ർ​ക്കാ​ൻ സൈ​ന്യ​ത്തി​നാ​യി ര​ജൗ​രി, പൂ​ഞ്ച​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഭീ​ക​ര​രു​ടെ നീ​ക്കം സ​ജീ​വ​മാ​ണ് ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​യു​ധ​ക്ക​ട​ത്ത് ഈ ​മേ​ഖ​ല​യി​ൽ വെ​ല്ലു​വി​ളി​യാ​ണെ​ന്നും ക​ര​സേ​ന മേ​ധാ​വി അ​റി​യി​ച്ചു.

ല​ഡാ​ക്ക് അ​ട​ക്കം വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും നി​ല​വി​ൽ ഇ​വി​ടെ സ്ഥി​തി ശാ​ന്ത​മാ​ണെ​ങ്കി​ലും സാ​ഹ​ച​ര്യം സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
<