ടെ­​ഹ്‌­​റാ​ന്‍: സ­​മാ​ധാ​ന നൊ­​ബേ​ല്‍ സ​മ്മാ­​ന ജേ­​താ­​വ് ന​ര്‍­​ഗീ­​സ് മൊഹ­​മ്മ­​ദി­യു­​ടെ ജ­​യി​ല്‍­​ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച് ഇ­​റാ​ന്‍. ന​ര്‍­​ഗീ­​സി­​ന്‍റെ മോ­​ച­​ന­​ത്തി­​നാ­​യി ലോ­​ക­​ത്തെ­​മ്പാ​ടും ശ­​ബ്ദ­​മു­​യ­​രു­​ന്ന­​തി­​നി­​ടെ­​യാ­​ണ് ഇ­​റാന്‍റെ ­​നീ​ക്കം.

15 മാ­​സം കൂ­​ടി­​യാ­​ണ് ശി­​ക്ഷ വ​ര്‍­​ധി­​പ്പി­​ച്ച​ത്. നി­​യ­​വി­​രു­​ദ്ധ­​മാ​യി രാ­​ജ്യ­​ത്ത് നി­​ന്ന് പു­​റ­​ത്തേ­​യ്­​ക്ക് ക­​ട­​ക്കാ​ന്‍ ശ്ര­​മി­​ച്ചെ­​ന്ന കേ­​സി­​ലാ­​ണ് ശി­​ക്ഷ നീ­​ട്ടി­​യ​ത്.

മ­​നു­​ഷ്യാ­​വ­​കാ­​ശ­​ങ്ങ​ള്‍­​ക്ക് വേ­​ണ്ടി ഇ­​റാ­​നി​ല്‍ വ​ര്‍­​ഷ­​ങ്ങ­​ളാ­​യി പൊ­​രു­​തു­​ന്ന വ­​നി­​താ­​യാ­​ണ് ന​ര്‍­​ഗീ­​സ്. 51 വ­​യ­​സു­​കാ­​രി​യാ­​യ ന­​ര്‍­​ഗീ­​സ് ഇ­​തി­​ന­​കം 31 വ​ര്‍­​ഷ­​മാ­​ണ് വി​വി­​ധ കേ­​സു­​ക­​ളി­​ലാ­​യി ജ­​യി​ല്‍ ശി­​ക്ഷ അ­​നു­​ഭ­​വി­​ച്ച​ത്.

ജ­​യി­​ലി​ല്‍ ക­​ഴി­​യു­​മ്പോ­​ളാ­​ണ് ക­​ഴി­​ഞ്ഞ വ​ര്‍​ഷ­​ത്തെ സ­​മാ​ധാ­​ന നെ­​ബേ​ല്‍ ഇ­​വ­​രെ­​ത്തേ­​ടി എ­​ത്തി­​യ​ത്. ഇ­​വ­​രു­​ടെ കു­​ട്ടി­​ക­​ളാ­​ണ് പു­​ര­​സ്­​കാ­​രം ഏ­​റ്റു­​വാ­​ങ്ങാ​ന്‍ എ­​ത്തി­​യി­​രു­​ന്ന­​ത്. ഏ­​കാ­​ധി­​പ­​ത്യ­​ത്തെ അ­​തി­​ജീ­​വി­​ച്ച് ഇ­​റാ​ന്‍ ജ­​ന­​ത എ­​ന്നെ­​ങ്കി​ലും പു­​റ­​ത്തേ­​യ്­​ക്ക് വ­​രു­​മെ­​ന്ന ന​ര്‍­​ഗീ­​സ് എ­​ഴു­​തി ത­​യാ­​റാ​ക്കി­​യ പ്ര­​സം­​ഗം ഇ­​വ​ര്‍ വേ­​ദി­​യി​ല്‍ വാ­​യി­​ച്ചി­​രു​ന്നു.