പാ​ക്കി​സ്ഥാ​നി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
പാ​ക്കി​സ്ഥാ​നി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Wednesday, January 17, 2024 8:41 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി ഇ​റാ​ൻ. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷ് അ​ൽ അ​ദ​ലി​ന്‍റെ ര​ണ്ട് താ​വ​ള​ങ്ങ​ളി​ലാ​ണ്‌ മി​സൈ​ൽ പ​തി​ച്ച​ത്.

ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷ് അ​ൽ അ​ദ​ലി​ന്‍റെ ര​ണ്ട് താ​വ​ള​ങ്ങ​ൾ മി​സൈ​ലു​ക​ളാ​ൽ ല​ക്ഷ്യ​മി​ട്ട​താ​യി ഇ​റാ​നി​യ​ൻ സ്റ്റേ​റ്റ് മീ​ഡി​യ ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു. ഇ​റാ​നെ​തി​രേ പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര സം​ഘ​ട​ന ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ ആ​ണ്‌ ഈ ​ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.


ഇ​റാ​ന്‍റെ അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​മാ​യ റെ​വ​ലൂ​ഷ്യ​ണ​റി ഗാ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

2012 ൽ ​രൂ​പീ​ക​രി​ച്ച് പാ​കി​സ്ഥാ​നി​ലും ഇ​റാ​നി​ലു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ന്നി ഭീ​ക​ര​വാ​ദ സം​ഘ​ട​ന​യാ​ണ് ജെ​യ്ഷ് അ​ൽ ആ​ദു​ൽ. ഇ​റാ​ന്‍റെ സി​സ്റ്റാ​നി​ലും ബ​ലൂ​ചി​സ്ഥാ​നി​ലു​മാ​യാ​ണ് സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഷി​യാ മു​സ്‌​ലീം രാ​ജ്യ​മാ​യ ഇ​റാ​നെ​തി​രെ പോ​രാ​ടി മേ​ഖ​ല​യി​ൽ സു​ന്നി സ്വ​യം​ഭ​ര​ണ മേ​ഖ​ല സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<