മെ​ക്സി​ക്കോ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു
മെ​ക്സി​ക്കോ​യി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, January 31, 2024 6:06 AM IST
മെ​ക്സി​ക്കോ സി​റ്റി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മെ​ക്‌​സി​ക്കോ​യി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സും ട്ര​ക്കും ത​മ്മി​ൽ ഇ​ടി​ച്ചു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ 19 പേ​ർ മ​രി​ക്കു​ക​യും 22 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​മാ​യ ജാ​ലി​സ്കോ​യി​ലെ ഗ്വാ​ഡ​ൽ​ജാ​ര ന​ഗ​ര​ത്തി​ൽ നി​ന്ന് സി​നാ​ലോ​വ​യി​ലെ ലോ​സ് മോ​ച്ചി​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. 50 ഓ​ളം ആ​ളു​ക​ൾ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.


മെ​ക്സി​ക്കോ​യി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്. പ​ല​പ്പോ​ഴും ഉ​യ​ർ​ന്ന വേ​ഗ​ത, വാ​ഹ​ന​ങ്ങ​ളു​ടെ മോ​ശം അ​വ​സ്ഥ അ​ല്ലെ​ങ്കി​ൽ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ എ​ന്ന​വ​മൂ​ല​മാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<