കൊലപാതക ശ്രമം; രണ്ടരമാസം വനത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ
Saturday, February 3, 2024 1:29 AM IST
ഇടുക്കി: രണ്ടരമാസം വനത്തിൽ ഒളിവിൽ കഴിഞ്ഞ കൊലപാതക ശ്രമക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം കട്ടേക്കാനം ആടിമാക്കൽ സന്തോഷ് (ചക്രപാണി-49) ആണ് അറസ്റ്റിലായത്.
2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം. സന്തോഷും സുഹൃത്തായ മനുവും ചേർന്ന് ഒരാളെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. കേസിൽ മനുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സന്തോഷ് പോലീസിനെ വെട്ടിച്ച് നാടുവിടുകയായിരുന്നു.
വനത്തിലെ പാറയിടുക്കിൽ താമസിച്ചിരുന്ന ഇയാൾ ചെറു മൃഗങ്ങളെ വേട്ടയാടി കിട്ടുന്ന മാംസവും കായ്കനികളുമാണ് ഭക്ഷിച്ചിരുന്നത്. തമിഴ്നാട് കിഴക്കേപ്പെട്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ മാസങ്ങളോളം നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് കമ്പംമെട്ട് പോലീസ് വനത്തിലെത്തി പിടികൂടിയത്.