ബൈ​ക്കി​ലെ​ത്തി​യ പ​ത്തം​ഗ​സം​ഘം പെ​ട്രോ​ള്‍ പ​മ്പി​ല്‍ അ​ഴി​ഞ്ഞാ​ടി
ബൈ​ക്കി​ലെ​ത്തി​യ പ​ത്തം​ഗ​സം​ഘം പെ​ട്രോ​ള്‍ പ​മ്പി​ല്‍ അ​ഴി​ഞ്ഞാ​ടി
Monday, February 5, 2024 4:35 PM IST
കാ​ട്ടാ​ക്ക​ട: ബൈ​ക്കി​ലെ​ത്തി​യ 10 അം​ഗ സം​ഘം പെ​ട്രോ​ള്‍ പ​മ്പി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി. ബാ​ല​രാ​മ​പു​രം- കാ​ട്ടാ​ക്ക​ട റോ​ഡി​ല്‍ ഊ​രൂ​ട്ട​മ്പ​ല​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​രി​ല്‍ ആ​റോ​ളം പേ​ര്‍​ക്ക് സാ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റു.

അ​തി​നി​ടെ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന കി​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു. പ​ത്തം​ഗ സം​ഘം അ​ഞ്ച് ബൈ​ക്കു​ക​ളി​ലാ​ണ് എ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് ബൈ​ക്കു​ക​ളി​ല്‍ 50 രൂ​പ​യ്ക്ക് പെ​ട്രോ​ള്‍ നി​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

ജീ​വ​ന​ക്കാ​ര​ന്‍ പെ​ട്രോ​ള്‍ നി​റ​ച്ച ശേ​ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാ​മെ​ന്ന് അ​റി​യി​ച്ചു. സ്‌​കാ​ന​ര്‍ വ​ഴി പ​ണം അ​ട​ച്ചെ​ന്ന് വ​ന്ന യു​വാ​ക്ക​ള്‍ അ​റി​യി​ച്ചെ​ങ്കി​ലും അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്തി​യി​രു​ന്നി​ല്ല. പ​ണം എ​ത്തി​യി​ല്ല​ന്ന് ജീ​വ​ന​ക്കാ​ര്‍ വീ​ണ്ടും അ​റി​യ​ച്ച​തോ​ടെ​യാ​ണ് യു​വാ​ക്ക​ള്‍ പ്ര​തി​ക​രി​ച്ച​ത്. ഉ​ട​ന്‍ ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി​യ ഒ​രു യു​വാ​വ് ജീ​വ​ന​ക്കാ​ര​നെ മ​ര്‍​ദി​ക്കു​യാ​യി​രു​ന്നു.


തു​ട​ര്‍​ന്ന് മ​റ്റ് ജീ​വ​ന​ക്കാ​ര്‍ കൂ​ട്ട​മാ​യി എ​ത്തി​യ​തോ​ടെ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി​യു​ള്ള​വ​ർ ഇ​റ​ങ്ങി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും പെ​ട്രോ​ള്‍ നി​റ​യ്ക്കു​ന്ന​തി​നു​വേ​ണ്ടി നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ട് വ​രു​ത്തു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ആ​ക്രോ​ശി​ച്ച് യു​വാ​ക്ക​ള്‍ കേ​സ് കൊ​ടു​ക്കാ​ന്‍ പ​മ്പു​ട​മ​യോ​ട് നി​ര്‍​ദ്ദേ​ശി​ച്ചു. കേ​സ് കൊ​ടു​ത്താ​ല്‍ ര​ണ്ട് മാ​സം ക​ഴി​ഞ്ഞ് വ​ന്ന് പ​മ്പ് ക​ത്തി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് സം​ഘ​ങ്ങ​ള്‍ മ​ട​ങ്ങി​യ​ത്. മാ​റ​ന​ല്ലൂ​ര്‍ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം‍ മ​ട​ങ്ങി​യി​രു​ന്നു.

പോ​ലീ​സ് പ​മ്പി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് പേ​യാ​ട്ട് പെ​ട്രോ​ൾ പ​മ്പി​ൽ ക​യ​റി ഇ​തേ ത​ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​തേ​സം​ഘ​മാ​ണോ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<