ബി​ജു പ്ര​ഭാ​ക​റു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി
ബി​ജു പ്ര​ഭാ​ക​റു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് ഗ​താ​ഗ​തമ​ന്ത്രി
Thursday, February 8, 2024 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​റു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ കു​റി​ച്ച് അ​റി​യി​ല്ല. വി​വ​രം ത​ന്നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് അ​ന്വേ​ഷി​ക്കാ​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ബി​ജു പ്ര​ഭാ​ക​ര്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചു. ഫെ​ബ്രു​വ​രി 17വ​രെ​യാ​ണ് അ​വ​ധി എ​ടു​ത്തി​രി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് അ​വ​ധി​യെ​ടു​ത്ത​ത്.

ക​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​ഡി അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇ​നി ഒ​ന്നേ​കാ​ൽ വ​ർ​ഷം കൂ​ടി ബി​ജു പ്ര​ഭാ​ക​റി​ന് സ​ർ​വീ​സ് കാ​ലാ​വ​ധി​യു​ണ്ട്.

ഗ​താ​ഗ​ത മ​ന്ത്രി​യാ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റ​തു മു​ത​ൽ മ​ന്ത്രി​യും സി​എം​ഡി​യും ത​മ്മി​ൽ സ്വ​ര​ച്ചേ​ർ​ച്ച​യി​ല​ല്ല. ഇ​ല​ക്ട്രി​ക് ബ​സ് വി​വാ​ദം നീ​ര​സം ഒ​ന്നു​കൂ​ടി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തു. അ​ടു​ത്ത കാ​ല​ത്താ​യി നി​യ​മി​ക്ക​പ്പെ​ട്ട ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​മോ​ജ് ശ​ങ്ക​റാ​ണ് കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​ത്.


അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ണ്ട​ർ ടേ​ക്കിം​ഗി (എ​എ​സ്ആ​ടി​യു) ന്‍റെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ പോ​യി​രു​ന്ന ബി​ജു പ്ര​ഭാ​ക​ർ ക​ഴി​ഞ്ഞ 28-ന് ​തി​രി​ച്ചെ​ത്തി​യി​ട്ടും ഇ​തു​വ​രെ സി​എം​ഡി​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യോ കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സി​ൽ പോ​വു​ക​യോ ചെ​യ്തി​ട്ടി​ല്ല.

ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങു​ന്ന വി​ഷ​യ​ത്തി​ല​ട​ക്കം സി​എം​ഡി​യും മ​ന്ത്രി​യും ത​മ്മി​ൽ വി​യോ​ജി​പ്പു​ണ്ട്. ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി മൂ​ന്ന​ര വ​ർ​ഷം കെ​എ​സ്ആ​ർ​ടി​സി​യി​ൽ സി​എം​ഡി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. അ​ന്ന് ഇ​തി​ലേ​റെ ക​ഷ്ട​മാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല എ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക് അ​ദ്ദേ​ഹം കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ല്കി​യി​രു​ന്നു.

ഇ​പ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​തി​മാ​സ ടി​ക്ക​റ്റ് വ​രു​മാ​നം ശ​രാ​ശ​രി 220 കോ​ടി​യോ​ള​മു​ണ്ട്. പ​ര​സ്യ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​രെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശു​ദ്ധി​ക​ല​ശം ത​ന്നെ​യാ​ണ് മ​ന്ത്രി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വ്യ​ക്തം. മ​ന്ത്രി​യു​മാ​യി വി​യോ​ജി​ച്ചു കൊ​ണ്ട് ബി​ജു പ്ര​ഭാ​ക​റി​ന് സി​എം​ഡി സ്ഥാ​ന​ത്ത് തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന​തും യാ​ഥാ​ർ​ഥ്യ​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<