യു​പി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്നു​പേ​ർ മ​രി​ച്ചു
യു​പി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്നു​പേ​ർ മ​രി​ച്ചു
Sunday, February 11, 2024 7:18 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് മൂ​ന്നു​പേ​ർ മ​രി​ച്ചു. സോ​ൻ​ഭ​ദ്ര​യി​ലെ അ​ൻ​പാ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

രാ​മേ​ശ്വ​രി ദേ​വി (40), ശി​വ​കു​മാ​രി (35), രാം​സു​ര​ത്ത് (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബൈ​ർ​പൂ​ർ തോ​ല​യി​ലെ ചി​ല​ർ ഒ​രു ചെ​ളി കു​ന്നി​ൽ നി​ന്ന് മ​ണ്ണ് ശേ​ഖ​രി​ക്കാ​ൻ വ​ന്ന​പ്പോ​ൾ കു​ന്ന് ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ (സി​ഒ) അ​മി​ത് കു​മാ​ർ പ​റ​ഞ്ഞു.


പ​രി​ക്കേ​റ്റ മ​റ്റൊ​രു നാ​ട്ടു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<