സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് ഉത്തരവിറക്കി
Friday, February 16, 2024 10:44 PM IST
തിരുവനന്തപുരം: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള13 അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ ദിവസമാണ് സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറങ്ങുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക.
13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചുകൊണ്ടാണ് പുതുക്കിയ വില വിവര പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്.