തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ​നി​ന്നും ര​ണ്ട് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
തി​രു​വ​ന​ന്ത​പു​രം പേ​ട്ട​യി​ൽ​നി​ന്നും ര​ണ്ട് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി
Monday, February 19, 2024 9:21 PM IST
തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ​നി​ന്നു ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന നാ​ടോ​ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളെ​യാ​ണ് അ​ർ​ധ​രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

അ​മ​ർ​ദീ​പ്-​റ​ബീ​ന​ദേ​വി എ​ന്നീ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മേ​രി​യെ​യാ​ണ് കാ​ണാ​താ​യ​ത്. മൂ​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ഒ​പ്പ​മാ​ണ് ഈ ​കു​ട്ടി​യും ഉ​റ​ങ്ങാ​ൻ കി​ട​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. ഒ​രു ആ​ക്റ്റീ​വ സ്കൂ​ട്ട​ർ സ​മീ​പ​ത്തു​വ​ന്നി​രു​ന്ന​താ​യി മൊ​ഴി​യു​ണ്ട്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​ർ.


സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വ്യാ​പ​ക​മാ​യി പ​രി​ശാ​ധ​ന ന​ട​ത്തു​ക​യാ​ണ്. എ​ല്ലാ സ്റ്റേ​ഷ​നി​ലേ​ക്കും പോ​ലീ​സ് വി​വ​രം കൈ​മാ​റി. ഡി​സി​പി​യും എ​സി​പി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പേ​ട്ട സ്റ്റേ​ഷ​നി​ലെ​ത്തി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ അറിയിക്കുക: 0471 2743195
കണ്‍ട്രോൾ റൂം: 112
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<