മും​ബൈ: പൂ​നെ​യി​ലും ഡ​ൽ​ഹി​യി​ലു​മാ​യി ന​ട​ന്ന ല​ഹ​രി​വേ​ട്ട​യി​ൽ 3500 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ്. കേ​സി​ൽ ഇ​തു​വ​രെ എ​ട്ടു പേ​ർ പി​ടി​യി​ലാ​യി.

സം​ഘം ല​ണ്ട​നി​ലേ​ക്ക് ക​പ്പ​ൽ വ​ഴി മാ​ര​ക രാ​സ​ല​ഹ​രി​യാ​യ മെ​ഫാ​ഡ്രോ​ൺ ക​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റി​യ​ർ ക​മ്പ​നി മു​ഖേ​ന ഭ​ക്ഷ​ണ പൊ​തി​ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് വി​ദേ​ശ​ത്തേ​ക്ക് ല​ഹ​രി ക​ട​ത്തി​യ​ത്.

ഇ​തി​നി​ടെ വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ ആ​രോ​പ​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. പൂ​നെ​യി​ലെ ഉ​പ്പ് ഫാ​ക്ട​റി​ക​ളു​ടെ​യും കെ​മി​ക്ക​ൽ യൂ​ണി​റ്റു​ക​ളു​ടെ​യും മ​റ​വി​ൽ ല​ഹ​രി​സം​ഘം നി​ർ​മി​ച്ച​ത് അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​ശൃം​ഖ​ല​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഒ​രാ​ഴ്ച്ച​ക്കി​ടെ ഡ​ൽ​ഹി​യി​ലും പൂ​നെ​യി​ലു​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 1800 കി​ലോ മെ​ഫാ​ഡ്രോ​ണാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.