മും​ബൈ: മു​തി​ര്‍​ന്ന ശി​വ​സേ​ന നേ​താ​വും മു​ന്‍ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നോ​ഹ​ര്‍ ജോ​ഷി (86) അ​ന്ത​രി­​ച്ചു. ഇ­​ന്ന് പു­​ല​ര്‍­​ച്ചെ മൂ­​ന്നോ­​ടെ­​യാ­​ണ് അ­​ന്ത്യം. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​യി­​രു​ന്നു.

1937 ഡി​സം​ബ​ര്‍ ര​ണ്ടി​ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ റാ​യ്ഗ​ഡ് ജി​ല്ല​യി​ലാ​യി​രു​ന്നു മ​നോ​ഹ​ര്‍ ജോ​ഷി​യു​ടെ ജ​ന​നം. അ​ധ്യാ​പ​ക​നാ​യി­​രു­​ന്ന അ­​ദ്ദേ​ഹം 1967ലാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു­​ന്ന​ത്.

1995­-99 കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു­​ന്നു മ​ഹാ​രാ​ഷ്ട്ര മു​ഖ്യ­​മ​ന്ത്രി സ്ഥാ­​നം വ­​ഹി­​ച്ച​ത്.​ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ശി​വ​സേ​ന നേ­​താ​വും അ­​ദ്ദേ­​ഹ­​മാ​ണ്. വാ​ജ്‌​പേ​യ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ആ­​യും സേ​വ­​നം അ­​നു­​ഷ്ഠി­​ച്ചി­​ട്ടു​ണ്ട്.